---
title: "തളിപ്പറമ്പിൽ അമിതവേഗതയിൽ ബസ് ഓടിച്ച ഡ്രൈവറുടെ പേരിൽ കേസ്"
english_title: "Case filed against bus driver for speeding in Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/308403/Case filed against bus driver for speeding in Taliparamba"
published_at: "2025-08-14T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689d623a4997e_Screenshot_20250814_094218_VN_-_Video_Editor.jpg"
keywords: []
---

# തളിപ്പറമ്പിൽ അമിതവേഗതയിൽ ബസ് ഓടിച്ച ഡ്രൈവറുടെ പേരിൽ കേസ്

> **Lead Summary:** തളിപ്പറമ്പ്: അമിതവേഗതയിൽ അശ്രദ്ധമായും അജാഗ്രതയോടെയും ബസ് ഓടിച്ച ഡ്രൈവറുടെ പേരിൽ പോലീസ് കേസെടുത്തു.

## Article Content

തളിപ്പറമ്പ്: അമിതവേഗതയിൽ അശ്രദ്ധമായും അജാഗ്രതയോടെയും ബസ് ഓടിച്ച ഡ്രൈവറുടെ പേരിൽ പോലീസ് കേസെടുത്തു.

ചെമ്പന്തൊട്ടി-കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെ.എൽ-13 യു 5868 അന്നാമേരി ബസ് ഡ്രൈവർ ചെമ്പന്തൊട്ടി കൊക്കായിയിലെ വിലങ്ങുപാറ വീട്ടിൽ മനു ജോസഫിനെതിരെയാണ് (43) കേസ് എടുത്തത്.

ഇന്ന് രാവിലെ 9.47ന് കുറുമാത്തൂർ സ്കൂളിന് സമീപം സംസ്ഥാനപാതയിൽ തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശൻ നടത്തിയവാഹനപരിശോധനക്കിടെയാണ് മനുഷ്യജീവന് അപകടം വരുത്തുന്നവിധത്തിൽ അശ്രദ്ധയിലും അജാഗ്രതയിലും ബസ് ഓടിച്ചുവരുന്നത് ശ്രദ്ധയിൽപെട്ടത്.

സംസ്ഥാനപാതയിൽ നിരവധി ബസുകൾ അമിതവേഗതിൽ സർവീസ് നടത്തുന്നതായി പരാതി ഉയർന്നിട്ടുണ്ടെന്നും തുടർപരിശോധന ഉണ്ടാവുമെന്നും പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/308403/Case filed against bus driver for speeding in Taliparamba)